ഷവോമി എം ഐ A2 ആഗസ്റ്റ് എട്ടിന് ഇന്ത്യൻ വിപണിയിലെത്തും

Sumeesh| Last Modified ബുധന്‍, 25 ജൂലൈ 2018 (15:18 IST)
ഷവോമിയുടെ പുതിയ സ്മാട്ട്ഫോൺ എം ഐ A2 ആഗസ്റ്റ് 8 ന് ഇന്ത്യൻ വിപണിയിൽ വിൽ‌പന ആരംഭിക്കും. കഴിഞ്ഞ ദിവസം സ്പെയിനിലാണ് എം ഐ A2വിനെ കമ്പനി അവതരിപ്പിച്ചത്. ഷവോമിയുടെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഉന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്ന വിവരം ഷവോമി അറിയിച്ചത്.

കഴിഞ്ഞ വർഷം വിപണിയിൽ വലിയ സ്വീകാര്യത ലഭിച്ച എം ഐ A1 ന്റെ പരിഷ്കരിച്ച മോഡലായാണ് എം ഐ A2 വിപണിയിലെത്തുന്നത്. 12 MP, 20 MP, ഡുവൽ റിയർ ക്യാമറയും 20 MP ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ള ഫ്രണ്ട് ക്യാമറയും ഫോണിൽ ഒരുക്കിയിരിക്കുന്നു.

5.99 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേയുടെ വലിപ്പം. ക്വാൽകോമിന്റെ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 660 പ്രോസസറാണ് ഫോണിന്റെ തലച്ചോർ. 3010 mAh ബാറ്ററി ബാക്കപ്പാണ് ഫോണിന് നൽകിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :