1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pada streaming on primevideoin from tomorrow!

'പട' ഒ.ടി.ടിയില്‍, റിലീസ് നാളെ

ഉണ്ണിമായ പ്രസാദ്
'പട' ഉറപ്പായിട്ടും കാണേണ്ട പടം ആണെന്ന് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞിരുന്നു.ഒരു വിട്ടുവീഴ്ചയും കൂടാതെ യഥാര്‍ത്ഥ സംഭവത്തെ പുനര്‍നിര്‍മ്മിച്ചത് അഭിനന്ദനീയമാണെന്നാണ് തമിഴ് സംവിധായകന്‍ പാ. രഞ്ജിത്ത് സിനിമയെ കുറിച്ച് പറഞ്ഞത്.പട ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.
നാളെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രദര്‍ശനം ആരംഭിക്കും.
കമല്‍ കെ എം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
അടുത്ത ലേഖനം
വിവാഹമോചിതയാണെന്ന് പറയുമ്പോള്‍ പലരും പലതരത്തില്‍ മോശമായി സംസാരിക്കാന്‍ വരും; ജീവിതം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം ശാലിനി