ഇന്ത്യയുടെ ആദ്യ ഓസ്‌കർ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

മുംബൈ| ദേവപ്രിയ കാങ്ങാട്ടില്‍| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2020 (22:36 IST)
സിനിമാ വസ്ത്രാലങ്കാരകയും ഇന്ത്യയുടെ ആദ്യ ഓസ്‌കർ ജേതാവുമായ അന്തരിച്ചു. ഏറെക്കാലമായി തലച്ചോറുമായി ബന്ധപ്പെട്ട അസുഖത്തിന് ചികിത്‌സയിലായിരുന്നു. 91 വയസായിരുന്നു. ഭാനു അത്തയ്യയുടെ സംസ്‌കാര ചടങ്ങുകള്‍ ദക്ഷിണ മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടന്നു.

മുംബൈയിലെ വസതിയിലായിരുന്നു അവരുടെ അന്ത്യം. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അത്തയ്യയ്‌ക്ക് ഓസ്കർ ലഭിച്ചത്. മുന്നൂറിലേറെ സിനിമകള്‍ക്ക് അവര്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്.

ഭാനു അത്തയ്യ വര്‍ഷങ്ങള്‍ക്ക് ശേഷം വസ്ത്രാലങ്കാരം നിര്‍വഹിച്ച ലഗാന്‍ എന്ന ചിത്രവും ഓസ്‌കര്‍ നോമിനേഷന്‍ നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :