ഈ വർഷത്തെ ബിബിസി ഇന്ത്യൻ സ്പോർട്‌സ് വുമൺ ഓഫ് ദ ഇയർ നോമിനികളെ പ്രഖ്യാപിച്ചു, ദ്യുതി ചന്ദും വിനേഷ് ഫോഗാട്ടും പട്ടികയിൽ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 8 ഫെബ്രുവരി 2021 (20:31 IST)
ബിബിസി ഇന്ത്യൻ സ്പോർ‌ട്‌സ് വുമൺ ഓഫ് ദ ഇയർ പുരസ്‌കാരത്തിനായുള്ള ഈ വർഷത്തെ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇന്ന് ഡൽഹിയിൽ നന്ന്ന വെർച്വൽ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. പ്രശസ്‌തരായ മാധ്യമപ്രവർത്തകർ,മറ്റ് കായിക വിദഗ്‌ധർ,ബിബിസി എഡിറ്റർമാർ എന്നിവരടങ്ങിയ സമിതിയാണ് ഇവരെ നാമനിർദേശം ചെയ്‌തത്.

അതേസമയം പുരസ്‌കാരത്തിനായി വോട്ട് ചെയ്യുവാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. ബിബിസിയുടെ ഇന്ത്യൻ ഭാഷ സേവന പ്ലാറ്റ്ഫോമുകളിലാണ് വോട്ട് രേഖപ്പെടുത്താൻ സൗകര്യമുള്ളത്. അത്‌ലറ്റിക്‌ താരം ദ്യുതി ചന്ദ്, ചെസിൽ നിന്നും കൊനേരു ഹമ്പി, ഷൂട്ടിങ്ങിൽ നിന്നും മനു ഭാകർ, ഹോയ്യി താരം റണി, റസ്‌ലിങ് താരമായ വിനേഷ് ഫോഗാട്ട് എന്നിവരെയാണ് സമിതി നോമിനേറ്റ് ചെയ്‌തിരിക്കുന്നത്.

ഫെബ്രുവരി 24ന് ഇന്ത്യൻ സമയം രാത്രി 11:30നാണ് വോട്ടിങ് അവസാനിക്കുക. മാർച്ച് മാസം 8ആം തീയ്യതി നടക്കുന്ന വിർച്വൽ അവാർഡ് ദാനചടങ്ങിൽ പുരസ്‌കാരം കൈമാറും. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം, എമെർജിങ് പ്ലെയർ എന്നിവക്കും പുരസ്‌കാരങ്ങളുണ്ട്.

“ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ ഇന്ത്യന്‍ സ്‌പോര്‍‌ട്സ് വുമന്‍ ഓഫ് ദ ഇയര്‍ വിജയിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഭാഗഭാക്കാകുമെന്നും ഈ അനിശ്‌ചിതാവസ്ഥയുടെ കാലത്ത് വേറിട്ട മികവ് പുലര്‍ത്തിയ ഏറ്റവും നല്ല വനിതാ സ്‌പോര്‍‌ട്സ് താരത്തെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു” - ബി ബി സിയുടെ ഇന്ത്യന്‍ ഭാഷാ സേവനങ്ങളുടെ മേധാവിയായ രൂപ ഝാ പറഞ്ഞു.


“അഭിമാനാര്‍ഹമായ ഈ അവാര്‍ഡിന്‍റെ രണ്ടാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ സന്തോഷമുണ്ട്. ഉയര്‍ന്നുവരുന്ന വനിതാ കായിക പ്രതിഭകളുടെ ഓണ്‍‌ലൈന്‍ സാന്നിധ്യം ‘സ്‌പോര്‍ട്‌സ് ഹാക്കത്തോണി’ലൂടെയും ‘ഇന്ത്യന്‍ ചെയ്‌ഞ്ച് മേക്കര്‍ സീരീസി’ലൂടെയും മെച്ചപ്പെടുത്തുക എന്നതാണ് നമ്മുടെ ലക്‍ഷ്യം” - ബി ബി സി ബിസിനസ് ഡെവലപ്‌മെന്‍റ് വിഭാഗം മേധാവി ഇന്ദു ശേഖര്‍ സിന്‍‌ഹ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :