അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (17:27 IST)
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ മീശയാണ് മികച്ച നോവൽ. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. എൻ.കെ.ജോസ്, പാലക്കീഴ് നാരായണൻ, പി.അപ്പുക്കുട്ടൻ, റോസ് മേരി, യു.കലാനാഥൻ, സി.പി.അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. പി. വത്സലയ്ക്കും എൻവിപി ഉണിത്തിരിക്കും വിശിഷ്ടാംഗത്വം ലഭിച്ചു
മറ്റ് പുരസ്‌കാരങ്ങൾ
പി.രാമൻ (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്)എം.ആർ.രേണുകുമാർ (കവിത-കൊതിയൻ)
വിനോയ് തോമസ് (ചെറുകഥ-രാമച്ചി)
സജിത മഠത്തിൽ (നാടകം- അരങ്ങിലെ മത്സ്യഗന്ധികൾ)എം.ജി.എസ്.നാരായണൻ (ജീവചരിത്രം/ആത്മകഥജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ) കാഴ്ചകൾ), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)കെ. ആർ. വിശ്വനാഥൻ (ബാലസാഹിത്യം- ഹിസാഗ), സത്യൻ അന്തിക്കാട് (ഹാസ്യസാഹിത്യം- ഈശ്വരൻ മാത്രം സാക്ഷി)