അന്ന് കാതറി‌ൻ ബിഗ്‌ലോ, ഇന്ന് ക്ലൂയി ചാവോ, ഓസ്‌കറിൽ ചരിത്രനേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം വനിത

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (08:29 IST)
93മത് ഓസ്‌‌കർ പുരസ്‌കാരവേദിയിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ക്ലൂയി ചാവോ. നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാര നേട്ടം.ദ ഹർട്ട് ലോക്കർ എന്ന ചിത്രത്തിലൂടെ കാതറിൻ ബിഗ്‌ലോയ്‌ക്ക് അവാർഡ് കിട്ടിയ ശേഷം ഈ പുരസ്‌കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം വനിതയാണ് ക്ലൂയി ചാവോ.

അതേസമയം മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയും കൂടിയാണ് ക്ലൂയി ചാവോ. നാല് നാേമിനേഷനാണ് ചാവോയ്ക്ക് ഇക്കുറി ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ്, വെനീസ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേള തുടങ്ങിയവയില്‍
മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ക്ലൂയി ചാവോ സ്വന്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :