മികച്ച നടനായി ആന്റണി ഹോപ്‌കിൻസ്,നടി മെക്‌ഡോർമൻഡ്, നോമാഡ് ലാൻഡിന് മൂന്ന് പുരസ്‌കാരങ്ങൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (09:09 IST)
തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനം പൂർത്തിയായി. ഏഷ്യൻ രാജ്യങ്ങളുടെ മികച്ച പ്രകടനത്തിന് സാക്ഷിയായ ഓസ്‌കാർ വേദിയിൽ നൊമാഡ്ലാൻഡാണ് മികച്ച ചിത്രമായി തിരെഞ്ഞെടുക്കപ്പെട്ടത്. ചിത്രം സംവിധാനം ചെയ്‌ത ക്ലൂയി ചാവോയാണ് മികച്ച സംവിധായിക. മികച്ച നടിക്കുള്ള പുരസ്‌കാരവും ചിത്രം നേടി. അതേസമയം . മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വംശജയുമാണ് ചൈനക്കാരിയായ ക്ലൂയി ചാവോ.

ദ ഫാദർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആന്റണി ഹോപ്‌കിൻസ് ആണ് മികച്ച നടൻ. പുരസ്‌കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആന്റണി ഹോപ്‌കിൻസ്. നൊമാഡ്‌ലാൻഡിലെ പ്രകടനത്തിന് ഫ്രാൻസസ് മക്‌ഡോ‌മൻഡാണ് മികച്ച നടി.ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയിന് ഡാനിയൽ കലൂയ മികച്ച സഹനടനായി.

അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രം: അനഥര്‍ റൗണ്ട്
ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം:
സോള്‍
ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: മൈ ഒക്ടപസ് ടീച്ചർ
ഛായാഗ്രഹണം: മന്‍ക്

മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :