1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. One year of Night drive

നൈറ്റ് ഡ്രൈവ് റിലീസായി ഒരു വര്‍ഷം, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

വൈശാഖ്
വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് റിലീസായി ഇന്നേക്ക് ഒരു വര്‍ഷം.കഴിഞ്ഞവര്‍ഷം മാര്‍ച്ച് 11നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
ഏപ്രില്‍ 10 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലും മനോരമ മാക്‌സിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.നൈറ്റ് ഡ്രൈവിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍.
 
കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ഇന്ദ്രജിത്തും ഷാജോണും പോലീസ് യൂണിഫോമില്‍ എത്തുമ്പോള്‍ അന്ന ബെന്നും റോഷന്‍ മാത്യുവും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു.
 
ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.
 
അടുത്ത ലേഖനം
ഈ കുട്ടികള്‍ നിസ്സാരക്കാരല്ല ! താരത്തെ മനസ്സിലായോ ?