ആൺ-പെൺ ബന്ധങ്ങൾ പോലും നോർമലൈസ് ചെയ്യാൻ ബുദ്ധിമുട്ടുന്ന കാലത്ത് സ്വവർഗരതിയെ കാണിക്കുന്നത് വലിയ പോരാട്ടം

അഭിറാം മനോഹർ| Last Modified ഞായര്‍, 15 ജനുവരി 2023 (08:36 IST)
മോഹൻലാലിനെ നായകനാക്കി സംവിധായകൻ വൈശാഖ് ഒരുക്കിയ ചിത്രമായിരുന്നു മോൺസ്റ്റർ. പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഒരുമിച്ച ചിത്രത്തിന് പക്ഷേ ബോക്സോഫീസിൽ തിളങ്ങാനായില്ല. എന്നാൽ ഹണിറോസിൻ്റെ ചിത്രത്തിലെ പ്രകടനത്തിന് വലിയ അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിലെ ഹണിറോസിൻ്റെ ഇൻ്റിമേറ്റ് രംഗങ്ങൾ ഏറെ ചർച്ചയായിരുന്നു.

ഇപ്പോഴിതാ ഈ രംഗങ്ങളിൽ ഹണിറോസിനൊപ്പം അഭിനയിക്കുന്നത് എളുപ്പമായിരുന്നില്ലെന്ന് തുറന്ന് പറയുകയാണ് ചിത്രത്തിലെ മറ്റൊരു താരമായ ലക്ഷ്മി. തീർത്തും വ്യത്യസ്തമായ പ്രതികരണങ്ങളാണ് ആ രംഗത്തിന് ലഭിച്ചത്. ചിലർക്ക് തന്നോട് ക്രഷ് തോന്നിയെന്ന് പറയുമ്പോൾ ചിലർ ആ രംഗങ്ങൾ എങ്ങനെ ചെയ്യാൻ സാധിച്ചെന്നും കണ്ണുപൊത്തിയാണ് അത് കണ്ടതെന്നും പറഞ്ഞതായി ലക്ഷ്മി പറയുന്നു.

നടിമാരോടോ നടന്മാരോടോ ഒപ്പം ഇൻ്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ പ്രശ്നമില്ല. എന്നാൽ മോൺസ്റ്ററിലെ രംഗങ്ങൾ ചെയ്യുക എളുപ്പമായിരുന്നില്ല. എൻ്റെ ദൈവമേ എന്നായിരുന്നു ആദ്യ ചിന്ത. ആൺ-പെൺ ബന്ധങ്ങൾ പോലും നോർമലൈസ് ചെയ്യാൻ ബുദ്ധിമുട്ടുന്ന സമൂഹത്തിൽ സ്വവർഗരതി നോർമലൈസ് ചെയ്യുക എന്നത് ഒരു വലിയ പോരാട്ടമായാണ് ഞാൻ കരുതുന്നത്.എന്തുകൊണ്ടാണ് ആളുകൾ ഇത് വലിയ കാര്യമാക്കുന്നതെന്ന് അറിയില്ല. രണ്ട് പൂക്കളുടെയോ, മരങ്ങളുടെയോ മറയിൽ പ്രണയിക്കുന്നതിൽ നിന്ന് ചുംബിക്കാൻ കഴിയുന്നത് വരെ നമ്മൾ എത്തിയിട്ടുണ്ട്. ലക്ഷ്മി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :