പൊളിറ്റിക്കൽ കറട്‌നസ് നോക്കിയിരുന്നാൽ ഒരു മംഗലശ്ശേരി നീലകണ്‌ഠനോ ഭാസ്‌കര പട്ടേലരോ ഉണ്ടാവില്ലാ: ഇരട്ടതാപ്പെന്ന് ഒമർലുലു

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ജൂണ്‍ 2021 (13:03 IST)
ഗ്രൂപ്പുകളിൽ കണ്ടുവരുന്ന പൊളിറ്റിക്കൽ കറക്‌ട്‌നസ് ചർച്ചകൾ ആവിഷ്‌കാര സ്വാതന്ത്രത്തിന് വെല്ലുവിളിയെന്ന് സംവിധായകൻ ഒമർ ലുലു. മതങ്ങളെ കളിയാക്കുന്നത് ആവിഷ്‌കാര സ്വാതന്ത്രത്തിന് വെല്ലുവിളിയാണെന്ന് പറയുന്നവർ സിനിമയിൽ പൊളിറ്റിക്കൽ കറട്‌നസ് വേണമെന്ന് നിർബന്ധം പിടിക്കുന്നതിനെ വിരോധാഭാസമായി മാത്രമെ കാണാനാകുവെന്നാണ് ഒമർലുലു അഭിപ്രായപ്പെട്ടിരിക്കുന്നത്.ഫേസ്ബുക്കിലൂടെയാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.

ഒമർ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

ഇരട്ട കറക്ടനസ്സ്

ഒരുവിധം എല്ലാ സിനിമാ ഗ്രൂപ്പിലും ചർച്ച കാണാം പൊളിറ്റിക്കൽ കറക്ടനസ്സിനെ പറ്റി.ഈ പൊളിറ്റിക്കൽ കറക്ക്ടനസ്സ് അന്ന് നോക്കിയാൽ മംഗലശ്ശേരി നീലകണ്ടനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല ഈ പൊളിറ്റിക്കൽ കറക്ടനസ്സ് എന്ന് പറയുന്നത് തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു വെല്ലുവിളിയാണ്.

പ്രവാചകനയോ ക്രിസ്തുവിനെയോ രാമനേയോ മതങ്ങളേയോ കളിയാക്കുമ്പോൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങൾ ആവിഷ്കാര സ്വതന്ത്ര്യത്തിന് വെല്ലുവിളി എന്ന് പറയുന്നവർ തന്നെ സിനിമയിൽ പൊളിറ്റിക്കൽ കറക്ക്റ്റനസ് വേണം എന്ന് നിർബന്ധം പിടിക്കുന്നത് വിരോധാഭാസമായ് മാത്രമേ കാണാൻ പറ്റു ഇരട്ടതാപ്പിന്റെ മറ്റൊരു മുഖം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :