'#SG251 മാസ് പടമല്ല', സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 26 ജൂണ്‍ 2021 (15:39 IST)

'എസ്ജി 251' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സിനിമ എങ്ങനെയുള്ളത് ആയിരിക്കുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. ഇപ്പോളിതാ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍. ഇതൊരു മാസ് പടം അല്ലെന്നും എന്നാല്‍ 10-20 മിനിറ്റോളം ഉളള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും എന്നും അദ്ദേഹം പറയുന്നു.

ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമ എന്നൊക്കെ പറയാന്‍ പറ്റുന്ന സിനിമയായിരിക്കും എന്നും സംവിധായകന്‍ വെളിപ്പെടുത്തി. തമിഴില്‍ നിന്നുള്ള താരങ്ങളും സിനിമയില്‍ ഉണ്ടാകും എന്നും രണ്ടുമാസത്തിനുള്ളില്‍ ടൈറ്റില്‍ പ്രഖ്യാപിക്കുമെന്നും രാഹുല്‍ രാമചന്ദ്രന്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു കോണ്‍സെപ്റ്റ് ടീസര്‍ പുറത്തിറക്കുവാനും നിര്‍മാതാക്കള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. ഓഗസ്റ്റ് സിനിമാസ് ആണ് വിതരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :