പാന്‍-ഇന്ത്യന്‍ ചിത്രമായി പൃഥ്വിരാജ്, ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കരന്‍ ടീമിന്റെ വമ്പന്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 26 ജൂണ്‍ 2021 (15:43 IST)

പൃഥ്വിരാജിന് കൈനിറയെ സിനിമകളാണ്. അദ്ദേഹത്തിന്റെയായി പാന്‍-ഇന്ത്യന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കരന്‍ ടീം ഒരു ചിത്രവുമായി തന്നെ സമീപിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം വൈകാതെ തന്നെ പുറത്തുവരും.

അതേസമയം പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ജൂണ്‍ 30ന് റിലീസിന് ഒരുങ്ങുകയാണ്.അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും സിനിമയിലുണ്ട്.ആക്ഷന്‍ സീക്വന്‍സുകളുള്ള ചിത്രമല്ലെന്ന് സംവിധായകന്‍ തനു ബാലക് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിന് പിന്നാലെ സിനിമയിലെ ഒരു ഗാനവും പുറത്തുവന്നു. ഹരിശങ്കര്‍ കെ എസ് ആലപിച്ച 'ഈറന്‍ മുകില്‍' ശ്രദ്ധ നേടുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :