പവര്‍സ്റ്റാര്‍ ഫെബ്രുവരിയില്‍ അല്ല മാര്‍ച്ചില്‍ തുടങ്ങും, വിശേഷങ്ങളുമായി സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (17:01 IST)

ഒമര്‍ ലുലു-ബാബു ആന്റണി ടീമിന്റെ പവര്‍സ്റ്റാര്‍ ചിത്രീകരണം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഇപ്പോഴിതാ മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന് സംവിധായകന്‍ ഒമര്‍ലുലു പറയുന്നു.

'പവര്‍സ്റ്റാറിന്റെ ഓഡിഷന്‍ എന്നാ എന്ന് ചോദിച്ച് ഒരുപാട് മെസ്സേജ് വരുന്നുണ്ട്.ആറ് അടിക്ക് മേല്‍ ഉയരം ഉള്ള മാര്‍ഷല്‍ ആര്‍ട്ട്‌സ് അറിയുന്നവര്‍ക്കും നല്ല കട്ട ജിമ്മന്‍മാര്‍ക്കും അവസരം. ജനുവരിയില്‍ ആണ് ഓഡിഷന്‍ പ്‌ളാന്‍ ചെയുന്നത് മാര്‍ച്ചില്‍ ഷൂട്ടിംഗും അപ്പോ നല്ല ഹെവി വര്‍ക്ക് ഔട്ട് സ്റ്റാര്‍ട്ട് ചെയ്‌തോ പവര്‍സ്റ്റാറില്‍ അവസരം നേടൂ'- ഒമര്‍ ലുലു കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :