കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (15:07 IST)
ഒമര്‍ ലുലു-ബാബു ആന്റണി ടീമിന്റെ പവര്‍സ്റ്റാര്‍ തുടങ്ങാന്‍ വൈകും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിടുന്നത്. 2022ല്‍ തന്നെ പവര്‍സ്റ്റാര്‍ റിലീസ് ചെയ്യുമെന്നും അത് തിയറ്ററില്‍ തന്നെയാകുമെന്നും ഒമര്‍ ലുലു പറഞ്ഞു.
ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്
പവര്‍സ്റ്റാര്‍ തീയറ്റര്‍ തുറന്ന് എല്ലാം ഒന്ന് സെറ്റായിട്ടേ ഷൂട്ടിംഗ് തുടങ്ങൂ എന്നെ സംബന്ധിച്ച് പവര്‍സ്റ്റാര്‍ സിനിമ എന്നത് എന്റെ ആദ്യത്തെ സിനിമ പോലെയാണ്.പവര്‍സ്റ്റാര്‍ സിനിമ തീയറ്ററില്‍ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ല.
1)Dennis Joseph എന്ന ഡെന്നിസ്സേട്ടന്റെ പേര് തീയേറ്ററില്‍ എഴുതി കാണിക്കുന്ന നിമിഷം.
2)25 വര്‍ഷം മുന്‍പ് അഴിച്ച് വെച്ച ആക്ഷന്‍ ഹീറോ പട്ടം വീണ്ടും അണിഞ്ഞ് ബാബുചേട്ടനുമായി തിയറ്ററില്‍ വന്ന് ഫസ്റ്റ് ഷോ കാണുന്ന നിമിഷം.
3)ഞാന്‍ ചെയുന്ന ആദ്യത്തെ മാസ്സ് ആക്ഷന്‍ സിനിമ 'An Omar Mass' എന്ന് എഴുതി കാണിക്കുന്ന നിമിഷം.
അതുകൊണ്ട് അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്ത് ഷുട്ട് തുടങ്ങാന്‍ ആണ് തീരുമാനം 'പവര്‍സ്റ്റാര്‍ വരും 2022ല്‍ തന്നെ വരും പവര്‍ ആയി വരും''.
ഇതുവരെ സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി.