രേണുക വേണു|
Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (13:14 IST)
ഒരു ബോളിവുഡ് സംവിധായകന്‍ ആകണമെന്ന തന്റെ ഏറ്റവും വലിയ സ്വപ്‌നം പൂവണിയാന്‍ പോകുകയാണെന്ന് ഒമര്‍ ലുലു. താന്‍ ആദ്യമായി സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് തന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമയെന്നും ഒമര്‍ പറഞ്ഞു. സിനിമ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. ഈ വര്‍ഷം അവസാനം ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതി. അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരം പിന്നീട് അറിയിക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു. തനിക്കൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും ഒമര്‍ നന്ദി അറിയിച്ചു.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് 2016 ലാണ് രിലീസ് ചെയ്തത്. സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ സാഹിര്‍ എന്നിവര്‍ അഭിനയിച്ച സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു.