ഉപചാരപൂര്‍വം ഗുണ്ട ജയന്റെ ബുക്കിംഗ് തുടങ്ങി, ചിരിക്കാന്‍ തയ്യാറായിക്കോളൂ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (14:58 IST)

ഉപചാരപൂര്‍വം ഗുണ്ട ജയന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ സിനിമയുടെ ബുക്കിംഗ് തുടങ്ങിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.ഫെബ്രുവരി 25 മുതല്‍ പ്രദര്‍ശനം തുടങ്ങും.

കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ,ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :