പ്രദീപിന്റെ സുഹൃത്തുക്കളെ ആദ്യമായി കാണാന്‍ എത്തിയ നികിത,'ലവ് ടുഡേ'ലെ രസകരമായ രംഗം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (11:51 IST)
പ്രദീപ് രംഗനാഥന്റെ ലവ് ടുഡേ നവംബര്‍ ആദ്യവാരമായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിനിമ ഒടിടി റിലീസ് ആയി. ഇപ്പോഴിതാ സിനിമയിലെ രസകരമായ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്.നികിത പ്രദീപിന്റെ സുഹൃത്തുക്കളെ ആദ്യമായി കാണുമ്പോഴുണ്ടായ രസകരമായ രംഗം ഉള്‍പ്പെടുന്നതാണ് വീഡിയോ.
അഞ്ചുകോടി ബജറ്റില്‍ നിര്‍മ്മിച്ച ലോകമെമ്പാടുമായി 70 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം നേടിയിരുന്നു.
 
 'ലവ് ടുഡേ' തെലുങ്ക് പതിപ്പ് നവംബര്‍ 25 ന് തിയേറ്ററുകളില്‍ റിലീസ് ആയത്.തെലുങ്ക് ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
 
സത്യരാജ്, രാധിക ശരത്കുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :