ആദ്യമായി കോമഡി വേഷം ചെയ്യാന്‍ ഷെയ്ന്‍ നിഗം,'ബര്‍മുഡ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (10:54 IST)

കോമഡിയിലേക്ക് തിരിഞ്ഞ് ഷെയ്ന്‍ നിഗം.നടന്‍ ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയാണ് ബര്‍മുഡ.ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷന്‍ പോസ്റ്ററുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്.

എളുപ്പത്തിലൊന്നും അഭിനയിച്ച പഠിപ്പിക്കാന്‍ പറ്റാത്ത കഥാപാത്രമാണ് ഇന്ദുഗോപന്റെത് എന്ന് സംവിധായകന്‍ പറഞ്ഞു.ഷെയ്ന്‍ അതിനെ ബുദ്ധിപൂര്‍വ്വമാണ് ഈ കഥാപാത്രത്തെ സമീപിച്ചത്.ആവശ്യമായ ഗൃഹപാഠം നടന്‍ ചെയ്തു.തിരുവനന്തപുരത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നും ടി.കെ രാജീവ് കുമാര്‍ പറഞ്ഞു.എസ്‌ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :