നാളെ ത്രില്ലര്‍ സിനിമകളുടെ റിലീസ് ദിനം, ആസിഫ് അലി ജയസൂര്യ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 മെയ് 2022 (15:01 IST)

നാളെ തിയേറ്ററുകളിലേക്ക് നാല് പുതിയ മലയാള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

കുറ്റവും ശിക്ഷയും

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.
'ജോണ്‍ ലൂതര്‍'
ജയസൂര്യയുടെ ജോണ്‍ ലൂതര്‍ മെയ് 27 ന് പ്രദര്‍ശനത്തിനെത്തും.
അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയില്‍ അദിതി രവി, ദീപക്, തന്‍വി റാം, സിദ്ദിഖ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നജീബ് അലി സംവിധാനം ചെയ്യുന്ന 'സണ്‍ ഓഫ് ആലിബാബ നാല്‍പ്പത്തിയൊന്നാമന്‍,' ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന 'ബാച്ചിലേഴ്സ്' തുടങ്ങിയ ചിത്രങ്ങളും നാളെ പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :