മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് ഒരുമിച്ച് പുറത്തിറക്കും, ഇന്നെത്തും ആ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (09:20 IST)

മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' റിലീസിന് ഒരുങ്ങുകയായി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യ്ത ചിത്രം എങ്ങനെ ഉള്ളതായിരിക്കുമെന്ന ആദ്യ സൂചന ഇന്ന് പുറത്തുവരും.
ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് ടീസര്‍ പുറത്ത് വരുന്നത്.മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം നവംബര്‍ 7 ചിത്രീകരണം ആരംഭിച്ച സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനി ആയിരുന്നു. കൂടുതലും തമിഴ്‌നാട്ടിലായിരുന്നു ഷൂട്ടിംഗ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുമോ എന്നതാണ് ഇനി നോക്കിക്കാണേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :