1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. new malayalam cinema

പെരുന്നാള്‍ ആശംസകളുമായി എത്തിയ പുതിയ സിനിമ പോസ്റ്ററുകള്‍ കാണാം

malayalam cinema
അജയന്റെ രണ്ടാം മോഷണം
ടോവിനോ തോമസ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എആര്‍എം (അജയന്റെ രണ്ടാം മോഷണം). പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. പൂര്‍ണ്ണമായും ത്രീഡിയില്‍ ചിത്രീകരിച്ച സിനിമ അതി ഗംഭീരമായ വിഷ്വല്‍ ട്രീറ്റ് തന്നെയാകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. നടന്‍ ആദ്യമായിട്ട് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
 
താനാരാ
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'താനാരാ' പ്രേക്ഷകരെ ചിരിപ്പിക്കും എന്നത് ഉറപ്പാണ്.റാഫിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഹരിദാസ് ആണ് സംവിധാനം ചെയ്യുന്നത്.ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കുറുക്കന്‍
ഷൈന്‍ ടോം ചാക്കോയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് കുറുക്കന്‍.നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' അണിയറയില്‍ ഒരുങ്ങുകയാണ്.ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇത്തവണ മറന്നില്ല ! പിറന്നാള്‍ ദിനത്തില്‍ ഭാര്യയോട് ആന്റണി വര്‍ഗീസ്