ഇൻസ്റ്റഗ്രാമിലെ സെലിബ്രിറ്റി ഇൻഫ്ലുവൻസർമാരിൽ ആദ്യ പത്തിൽ ആലിയ ഭട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (21:24 IST)
ഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റി ഇൻഫ്ലൂൻസര്‍മാരില്‍ ആദ്യപത്തിൽ ഇടം പിടിച്ച് ആലിയ ഭട്ട്. ഇൻഫ്ലൂൻസര്‍ മാര്‍ക്കറ്റിംഗ് ഹബ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പട്ടികയിൽ ആറാം സ്ഥാനത്താണ് ആലിയ ഭട്ട്.

സ്പൈഡര്‍മാൻ' താരം സെൻഡേയയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ടോം ഹോളണ്ടാണ് രണ്ടാം സ്ഥാനത്ത്.ആലിയ ഭട്ടിന് ഇൻസ്റ്റാഗ്രാമില്‍ 64 മില്യണ്‍ ഫോളോവേഴ്‍സ് ആണ് ഉള്ളത്. അടുത്തിടെയാണ് ആലിയ ഭട്ടും ബോളിവുഡ് താരം രൺബീർ കപൂറും തമ്മിലുള്ള വിവാഹം നടന്നത്. ബ്രഹ്മാസ്‌ത്രയാണ് താര‌ത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :