'പ്രതിഫലം പടം ഇറങ്ങിക്കഴിഞ്ഞു മതി'; പ്രണവും വിനീതം രണ്ടുവര്‍ഷം ഒപ്പം നിന്നുവെന്ന് വിശാഖ് സുബ്രഹ്മണ്യം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (15:06 IST)

വേറൊരു സംവിധായകനോ വേറൊരു നടനോ ആയിരുന്നെങ്കില്‍ ഇത്ര എളുപ്പത്തില്‍ എനിക്ക് ഹൃദയം പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നുവെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം. വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും രണ്ട് വര്‍ഷത്തോളം സിനിമയ്ക്ക് പിറകെയായിരുന്നു. ഇത്രയും കാലം തന്നോടൊപ്പം രണ്ടാളും നിന്നുവെന്ന് വിശാഖ് പറയുന്നു.

2020 ജനുവരി മുതല്‍ 2022 ജനുവരി വരെ വിനീതും പ്രണവും മറ്റൊരു പടം ചെയ്തില്ലെന്നും വിശാഖ് പറഞ്ഞു. 'വിനീത് ഒരു പടത്തില്‍ അഭിനയിക്കാനോ തിരക്കഥ എഴുതാനോ പടം ചെയ്യാനോ പോയില്ല.അതുപോലെ പ്രതിഫലം പോലും പടം ഇറങ്ങിക്കഴിഞ്ഞു മതി എന്ന് ഇവര്‍ രണ്ടുപേരും പറഞ്ഞിരുന്നു'- വിശാഖ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :