തിരുപ്പതിയില്‍ വിവാഹവേദി മാറ്റാനുള്ള കാരണം, കല്യാണത്തിനെ കുറിച്ച് വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ജൂണ്‍ 2022 (09:00 IST)

നയന്‍താരയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 9 ന് മഹാബലിപുരത്ത് വെച്ചാണ് കല്യാണം. എന്നാല്‍ ആദ്യം താരങ്ങള്‍ തിരുപ്പതിയില്‍ വെച്ച് വിവാഹിതരാകാന്‍ ആയിരുന്നു തീരുമാനിച്ചത്. അത് മാറ്റിയതിന് പിന്നിലുള്ള കാരണം വിഘ്‌നേഷ് ശിവന്‍ തന്നെ വെളിപ്പെടുത്തി.

'ജൂണ്‍ 9 ന് എന്റെ ജീവിതത്തിലെ പ്രണയിയായ നയന്‍താരയെ ഞാന്‍ വിവാഹം കഴിക്കുന്നു. തുടക്കത്തില്‍ ഞങ്ങള്‍ രണ്ടുപേരും തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ലോജിസ്റ്റിക് പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ക്ക് തിരുപ്പതിയില്‍ നിന്ന് വേദി മാറ്റേണ്ടി വന്നു. ഞങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, ഞങ്ങള്‍ക്ക് എല്ലാവരേയും അവിടെ കൊണ്ടുപോകാന്‍ കഴിയില്ല. അതിനാല്‍, ഇവിടെ മഹാബലിപുരത്ത് വെച്ച് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.'-വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :