ഗോത്ര ആചാരപ്രകാരമുള്ള പൂജ, സച്ചിയുടെ ഓര്‍മ്മകളില്‍ നഞ്ചിയമ്മ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 ജൂണ്‍ 2021 (09:08 IST)

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മകളിലാണ് സിനിമാലോകം. ഗോത്ര ആചാരപ്രകാരമുള്ള പൂജ നടത്തിയാണ് അദ്ദേഹത്തെ ഓര്‍ക്കുന്നത്. ചെമ്മണ്ണൂര്‍ മല്ലീശ്വരക്ഷേത്രത്തിലും മാരിയമ്മന്‍ കോവിലിലുമാണ് പൂജകള്‍ നടക്കുക.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മ പിന്നണിഗായിക ആകുന്നത്. ചിത്രം റിലീസ് ആകുന്നതിനു മുമ്പ് തന്നെ അവരുടെ 'കലക്കാത്ത' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായി മാറി. അങ്ങനെ നഞ്ചിയമ്മയെ ലോകമറിഞ്ഞു. അതിനെല്ലാം കാരണക്കാരനായ സച്ചി 2020ജൂണ്‍ 18നായിരുന്നു യാത്രയായത്.

12 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും അയ്യപ്പനും കോശിയും അനാര്‍ക്കലി എന്നീ ചിത്രങ്ങള്‍ സച്ചി സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :