ഹോളിവുഡ് ചിത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ധനുഷ് പൂര്‍ത്തിയാകും, ഇനി സെല്‍വരാഘവന്റെ 'നാനേ വരുവേന്‍' തിരക്കുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ജൂണ്‍ 2021 (12:42 IST)

കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, മയക്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും സെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'നാനേ വരുവേന്‍'.കലൈപുലി എസ് താനുവിന്റെ വി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് പുറത്തുവന്നു. ഓഗസ്റ്റ് 20ന് ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.

ഛായാഗ്രാഹകനായി അരവിന്ദ് കൃഷ്ണയും സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയും ടീമിലുണ്ട്. ദി ഗ്രേ മാന്‍ ചിത്രീകരണത്തിന് ഭാഗമായി ധനുഷ് യുഎസില്‍ ആണ് ഉള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം നാനേ വരുവേന്‍ ടീമിനൊപ്പം അദ്ദേഹം ചേരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :