കേസന്വേഷിക്കാന്‍ ബിജു മേനോന്‍, 'നാലാമുറ' ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (12:04 IST)
ബിജുമേനോന്റെ 'നാലാമുറ' ട്രെയിലര്‍ പുറത്തിറങ്ങി. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായി യാണ് നടന്‍ എത്തുന്നത്. 1 മിനിറ്റ് 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഗുരു സോമസുന്ദരവും ഉണ്ട്.
അലന്‍സിയര്‍, ശാന്തിപ്രിയ, ഷീലു എബ്രഹാം, പ്രശാന്ത് അലക്സാണ്ടര്‍, ദിവ്യ പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഹൈറേഞ്ച് പശ്ചാത്തലത്തിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ഛായാഗ്രഹണം ലോകനാഥും നിര്‍വഹിക്കുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :