അനുബന്ധ വാര്‍ത്തകള്‍
- 'നീയൊക്കെ നാട്ടില്‍ കാലുകുത്തിയാല്‍ അണ്ണന് അറിയും'; ഒരു തെക്കന്‍ തല്ലുകേസ് ട്രെയിലര്‍
- അവാര്‍ഡ് നഞ്ചിയമ്മ തന്നെയാണ് അര്‍ഹിക്കുന്നത്: ദുൽഖർ സൽമാൻ
- 'എന്റെ സുഹൃത്തുക്കള്‍ക്ക് ദേശീയ അവാര്‍ഡുകളുടെ പെരുമഴ'; കുഞ്ചാക്കോ ബോബന് ഹാപ്പിയാണ് !
- സച്ചിയേട്ടാ ഇത് നിങ്ങള്‍ അര്‍ഹിക്കുന്ന അംഗീകാരം...:ഗൗരി നന്ദ
- സച്ചി..എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല മനുഷ്യാ...നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു: പൃഥ്വിരാജ്
'കാണേണ്ട ഒരു സിനിമ,തിയേറ്ററില്‍ കാണാതെ പോയി';ഒരു തെക്കന്‍ തല്ല് കേസിനെ കുറിച്ച് സംവിധായകന് ഡിജോ ജോസ് ആന്റണി
ജനഗണമന'യുടെ വലിയ വിജയത്തിനുശേഷം സംവിധായകന് ഡിജോ ജോസ് ആന്റണിയുടെ പുതിയ സിനിമയായ 'പള്ളിച്ചട്ടമ്പി' ഒരുങ്ങുകയാണ്. ഇപ്പോഴിതാ ശ്രീജിത്ത് .എന്‍ സംവിധാനം ചെയ്ത ഒരു തെക്കന്‍ തല്ല് കേസ് കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ഡിജോ.
'ശ്രീജിത്ത് .എന്‍ സംവിധാനം ചെയ്ത, ഒരു തെക്കന്‍ തല്ല് കേസ് ഇന്നലെ NETFLIX -ല്‍ കണ്ടു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. A Worth Watching Film - missed in theater. GR ഇന്ദുഗോപന്റെ കഥ, എത്ര മികച്ച രീതിയില്‍ വാണിജ്യ വത്കരിച്ചാണ് ഒരു തെക്കന്‍ തല്ല് കേസ് ഒരുക്കിയിരിക്കുനത്. അതില്‍ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.'- ഡിജോ ജോസ് ആന്റണി കുറിച്ചു.