ഒന്നാം വിവാഹ വാര്‍ഷികം, മൃദുലയ്ക്ക് യുവയുടെ സമ്മാനം! ആഘോഷ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ജൂലൈ 2022 (10:08 IST)
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. രണ്ടാളും തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും.

കേക്ക് മുറിച്ചാണ് മൃദുലയും യുവ കൃഷ്ണയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്.മൃദുലയുടെ കാലില്‍ കൊലുസണിയിക്കുന്നതിന്റെ ചിത്രങ്ങളും യുവ പങ്കുവെച്ചു.

'ഏതൊരു സമ്മാനത്തേക്കാളും വലിയ സന്തോഷമെന്നത്, സമ്മാനംപോലെ ഒരാള്‍ കൂടെയുണ്ടാവുക എന്നതാണ്'- എന്നാണ് യുവകൃഷ്ണകുറിച്ചത്.ജൂലൈ 8ന് ആയിരുന്നു താര വിവാഹം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :