കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 29 ഡിസംബര്‍ 2022 (09:03 IST)
മാളികപ്പുറം എന്ന ടൈറ്റില്‍ വന്നതോടെ സിനിമ പ്രേമികള്‍ക്കിടയില്‍ ഉണ്ടായ ചര്‍ച്ചയാണ്, ചിത്രം ഏത് ജേര്‍ണറില്‍ പെടുന്നതാണെന്നത്. ട്രെയിലര്‍ അതിനൊരു ഉത്തരം നല്‍കിയിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഓഡിയോഗ്രാഫര്‍ കൂടിയായ എം ആര്‍ രാജകൃഷ്ണന്‍ പറയുന്നത് ഇതാണ്.
ഒരു നിഷ്‌കളങ്കമായ കുട്ടിയുടെ വിശ്വാസത്തിന്റെ കഥയാണ് മാളികപ്പുറം എന്നാണ് രാജകൃഷ്ണന്‍ പറയുന്നത്. കുട്ടിയുടെ മോഷന്‍സിലാണ് താന്‍ ഭയങ്കരമായി കണക്ട് ആകുന്നതെന്നും 23 വര്‍ഷത്തോളം മലയാള സിനിമയില്‍ പ്രവര്‍ത്തി പരിചയമുള്ള അദ്ദേഹം പറഞ്ഞു. ചില സിനിമകള്‍ക്ക് മാജിക് സംഭവിക്കും ഞാന്‍ തന്നെ വര്‍ക്ക് ചെയ്തിട്ടുള്ള കാന്താരയില്‍ ഉണ്ടായ ഒരു മാജിക് ഉണ്ട്. അത് സിനിമയുടെ അനുഗ്രഹമാണ്. അതുപോലെ ഒരു അനുഗ്രഹം കിട്ടിയ സിനിമയാണ് മാളികപ്പുറവും എന്നാണ് എന്റെ പ്രതീക്ഷ എന്നും രാജകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.