അയ്യപ്പ സ്വാമിയെന്നാല്‍ മനുഷ്യ മനസ് കെട്ടിച്ചമച്ചെടുത്ത എന്തെങ്കിലുമല്ല, വീഡിയോയുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (08:59 IST)
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം റിലീസിന് ഇനി ഒരു നാള്‍ കൂടി.ഡിസംബര്‍ 30ന് തീയേറ്ററിലെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. പ്രമോഷന്‍ ജോലികള്‍ക്കിടെ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച ഒരു വീഡിയോയും അതിലെ കുറിപ്പും ആണ് ശ്രദ്ധ നേടുന്നത്.
 
ഒരാളുടെ കൈകളില്‍ ഇരുന്ന് നിര്‍ത്താതെ കരയുന്ന ചെറിയ കുഞ്ഞ്. മുതിര്‍ന്നയാള്‍ എത്ര ശ്രമിച്ചിട്ടും കരച്ചില്‍ നിര്‍ത്താത്ത കുട്ടി, ഹരിവരാസനം എന്ന പാട്ട് ലാപ്‌ടോപ്പില്‍ കേട്ടതും കുഞ്ഞ് കരച്ചില്‍ നിരത്തുകയും അത് ആസ്വദിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍.
'അയ്യപ്പ സ്വാമിയെന്നാല്‍ മനുഷ്യ മനസ് കെട്ടിച്ചമച്ചെടുത്ത എന്തെങ്കിലുമല്ല, ഒരു ഭ്രമവുമല്ല, സ്വാമി ശരണം! എത്ര മനോഹരമായ കാഴ്ചയാണിത്'-എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഉണ്ണിമുകുന്ദന്‍ കുറിച്ചത്.
 
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :