ലിയോയിലെ സൈക്കോ വില്ലന്‍ ഇനി കന്നട സിനിമാ ലോകത്തേക്ക്, ഇതുവരെ കാണാത്ത ഗംഭീര മേക്കോവറില്‍ താരം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 നവം‌ബര്‍ 2023 (09:21 IST)
തമിഴ് സിനിമയിലെ വലിയ വിജയമായി മാറാന്‍ വിജയ് നായകനായി എത്തിയ ലിയോയ്ക്കായി.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൈക്കോ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സാന്‍ഡിയെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കില്ല.'ചോക്ലേറ്റ് കോഫി' എന്ന ഒരൊറ്റ ഡയലോഗ് കേട്ടാല്‍ തന്നെ പ്രേക്ഷകര്‍ക്ക് ആളെ പിടികിട്ടും. തമിഴ് സിനിമയിലെ മുന്‍നിര കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായ സാന്‍ഡി അഭിനയ ലോകത്തും തന്റെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഇനി കന്നട സിനിമാലോകത്ത് സജീവമാകാനുള്ള ശ്രമത്തിലാണ് അദ്ദേഹം എന്ന് തോന്നുന്നു.ഹെഡ് ബുഷ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ശൂന്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റോസി. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും ആണ് റോസി എന്ന സിനിമയില്‍ ഞെട്ടിക്കാന്‍ സാന്‍ഡി എത്തുന്നത്. ഗംഭീര മേക്കോവറിലാണ് താരത്തെ കാണാതായത്.

ആണ്ഡാള്‍ എന്നാണ് സാന്‍ഡി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ കരയറിലെ മികച്ച ഒരു കഥാപാത്രമാകാന്‍ സാധ്യതയുണ്ടെന്ന് സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :