ലിയോയ്ക്ക് മുമ്പ് തൃഷയുടെ 'ദി റോഡ്' ഒ.ടി.ടിയിലേക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (15:14 IST)
തൃഷയുടെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ദി റോഡ്'. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
നവംബര്‍ പത്തിന് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ 'ദി റോഡ്'സ്ട്രീമിംഗ് ആരംഭിക്കും.ഈ ദീപാവലിക്ക് ആരാധകര്‍ക്ക് സ്‌പെഷ്യല്‍ ട്രീറ്റായി സിനിമ മാറും.'ദി റോഡ്' ഒന്നിലധികം ഭാഷകളില്‍ സ്ട്രീം ചെയ്യും.

അരുണ്‍ വസീഗരന്‍ സംവിധാനം ചെയ്ത 'ദി റോഡ്' ഒരു ക്രൈം ത്രില്ലര്‍ ആണ്, ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥയായി തൃഷ അഭിനയിക്കുന്നു. സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, ഡാന്‍സിങ് റോസ് ഷബീര്‍, എം എസ് ഭാസ്‌കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി, ലക്ഷ്മി പ്രിയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :