ലിയോ കളക്ഷനില്‍ ഇടിവ്,ജയിലറിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിജയിന് ആകുമോ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (11:00 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ലിയോ ഒക്ടോബര്‍ 19 നാണ് തിയേറ്ററുകളില്‍ എത്തിയത്.സിനിമ ലോകമെമ്പാടുമായി 540 കോടി രൂപ നേടിയതായി നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഇപ്പോള്‍ കളക്ഷനില്‍ ഒരു ഇടിവ് കാണുന്നു.13-ാം ദിവസം, 'ലിയോ' ബോക്സ് ഓഫീസില്‍ 3.5 കോടി രൂപ നേടി.രജനികാന്തിന്റെ ജയിലറിന്റെ ലോകമെമ്പാടുമുള്ള കളക്ഷനെ മറികടക്കാന്‍ ചിത്രത്തിന് ഇപ്പോഴും ആയിട്ടില്ല.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് ലിയോ. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, മിഷ്‌കിന്‍, മാത്യു തോമസ്, സാന്‍ഡി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.


തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം നവംബര്‍ 24 ന് നെറ്റ്ഫ്‌ലിക്‌സില്‍ ഡിജിറ്റല്‍ പ്രീമിയര്‍ ചെയ്യും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :