കമൽ- മണിരത്നം ചിത്രത്തിൽ നയൻതാരയും തൃഷയും കൂടെ, ഞെട്ടിക്കുന്ന അപ്ഡേറ്റ്

അഭിറാം മനോഹർ| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (21:27 IST)
നായകന്‍ എന്ന ചിത്രത്തിന് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രത്തിനെ വലിയ ആകാംക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമാകുന്ന മറ്റൊരു ക്ലാസിക്കാണ് ആരാധകര്‍ ഇരുവരും ഒത്തുചേരുമ്പോള്‍ പ്രതീക്ഷിക്കുന്നത്. കമല്‍ ഹാസ്‌ന്റെ ജന്മദിനംയ നവംബര്‍ 7ന് ചിത്രത്തിന്റെ താരനിരയെ വെളിപ്പെടുത്തുമെന്നാണ് സിനിമാലോകത്ത് നിന്നുള്ള വിവരം. ഇപ്പോഴിതാ ഈ താരനിരയില്‍ തൃഷ, നയന്‍താര എന്നീ തമിഴ് സൂപ്പര്‍ നായികമാരും ഉണ്ടാകുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഏറെക്കാലമായി കോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരാണെങ്കിലും ഇതുവരെയും തൃഷയും നയന്‍താരയും സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഗീതസംവിധായകനായി എ ആര്‍ റഹ്മാനും വിക്രത്തില്‍ കമല്‍ ഹാസനൊപ്പം പ്രവര്‍ത്തിച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് മാസ്‌റ്റേഴ്‌സും ഭാഗമാകും. കമല്‍ ഹാസന് പുറമെ ജയം രവി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :