'അവസാനം ഞാന്‍ അവനെ കണ്ടെത്തി'; വിവാഹശേഷം നടി മൗനി റോയ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 ജനുവരി 2022 (16:43 IST)

കേരള സ്‌റ്റൈലില്‍ ആയിരുന്നു ബോളിവുഡ് നടി മൗനി റോയുടെ വിവാഹം.ദുബായിലെ മലയാളി ബിസിനസ്സുകാരന്‍ സൂരജ് നമ്പ്യാരാണ് വരന്‍. കല്യാണത്തിനു ശേഷം ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞത് ഇങ്ങനെ.


അവസാനം ഞാന്‍ അവനെ കണ്ടെത്തി ..കൈകോര്‍ത്ത്, കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുഗ്രഹിച്ചു, ഞങ്ങള്‍ വിവാഹിതരായി !നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണം...
27.01.22 സ്‌നേഹം,സൂരജ് & മൗനി.
ഗോവയില്‍ വെച്ചായിരുന്നു വിവാഹം. മലയാളികളെ പോലെ പട്ടുസാരിയണിഞ്ഞാണ് മൗനിയെ കാണാനായത്.കേരള ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :