ലാലേട്ടൻ ട്രാക്ക് മാറ്റുന്നു, ലിജോ ചിത്രത്തിന് പിന്നാലെ ശ്യാം പുഷ്കരനുമൊത്ത് സിനിമ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 ജനുവരി 2023 (16:03 IST)
മലയാള സിനിമയിലെ അനിഷേധ്യനായ സൂപ്പർ താരമാണെങ്കിലും അടുത്തിടെയായി മികച്ച വിജയങ്ങളൊന്നും തന്നെ സൃഷ്ടിക്കാൻ മോഹൻലാലിനായിട്ടില്ല. ഒടിടി റിലീസിൽ ചില ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും തിയേറ്റർ വമ്പൻ ചലനം സൃഷ്ടിക്കാൻ അടുത്തിടെ വന്ന മോഹൻലാൽ ചിത്രങ്ങൾക്കൊന്നുമായിരുന്നില്ല. ഈ നിരാശയിൽ നിന്നും ആരാധകർക്ക് വലിയ ആശ്വാസമായ വാർത്തയായിരുന്നു യുവസംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുമായി മോഹൻലാൽ ഒന്നിക്കുന്നു എന്നത്.

ഇപ്പോഴിതാ മലയാളത്തിലെ ശ്രദ്ധേയനായ മറ്റൊരു പ്രതിഭയായ ശ്യാം പുഷ്കരനുമൊത്ത് മോഹൻലാൽ ഒരുമിക്കുന്നു എന്ന വാർത്തയാണ് വരുന്നത്. തങ്കം സിനിമയുടെ പ്രമോഷൻ വേളയിൽ ശ്യാം പുഷ്കരൻ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. അധികം വൈകാതെ തന്നെ ഒരു മോഹൻലാൽ ചിത്രം നടക്കുമെന്നും ചിത്രം മാസ് ആണോ ക്ലാസ് ആണോ എന്നൊന്നും തീരുമാനമായിട്ടില്ലെന്നും ശ്യാം പുഷ്കരൻ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :