മോനേ ദിനേശാ, ഇതാ വീണ്ടും നരസിംഹം !

കെ ആർ അനൂപ്| Last Modified ശനി, 28 നവം‌ബര്‍ 2020 (17:45 IST)
മോഹൻലാലിൻറെ 'ആറാട്ട്'
ഒരുങ്ങുകയാണ്. നെയ്യാറ്റിൻകര ഗോപനായി ക്യാമറയ്ക്ക് മുന്നിൽ ലാൽ തകർക്കുമ്പോൾ, ആരാധകർക്കായി സോഷ്യൽ മീഡിയയിൽ നടൻ പങ്കുവെച്ച് ചിത്രം തരംഗമാകുകയാണ്. സിംഹത്തിന്റെ ചിത്രത്തിന് മുമ്പിൽ ഇരിക്കുന്നത് കണ്ട് പഴയ നരസിംഹം സിനിമയാണ് ഓർമ്മ വരുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇനിയിപ്പോൾ നരസിംഹത്തിലെ രണ്ടാം ഭാഗം വരുമോ എന്നും ചിലർ ചോദിക്കുന്നു.

കൂളിംഗ് ഗ്ലാസും തൊപ്പിയണിഞ്ഞ്
സ്റ്റൈലായി പോസ് ചെയ്യുന്ന ലാലിൻറെ ചിത്രം വൈറലാകുകയാണ്. വെളുത്ത നിറത്തിലുള്ള ഷർട്ടും ഗ്രേ കളർ പാൻറും ധരിച്ച് സിമ്പിൾ ലുക്കിലാണ് താരം.

അതേസമയം
ആറാട്ടിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദൃശ്യം 2-നു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ഈ ചിത്രം മാസ്-മസാല എന്റർടെയ്‌നറായിരിക്കും. ശ്രദ്ധ ശ്രീനാഥാണ് നായിക. സായ് കുമാർ, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രൻസ്, വിജയരാഘവൻ, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :