ആറാട്ടിലെ നായിക ശ്രദ്ധ ശ്രീനാഥ് എത്തി, സെറ്റിലേക്ക് സ്വാഗതം ചെയ്‌ത് മോഹൻലാൽ !

കെ ആർ അനൂപ്| Last Modified ബുധന്‍, 25 നവം‌ബര്‍ 2020 (19:11 IST)
'ആറാട്ട്' ടീമിനൊപ്പം നായിക ശ്രദ്ധ ശ്രീനാഥ് ചേർന്നു. കഴിഞ്ഞദിവസം സെറ്റിലേക്ക് എത്തിയ താരത്തെ സ്വാഗതം ചെയ്തു.

" 'ആറാട്ട്' സെറ്റിലെത്തി. മുഴുവൻ ടീമിനെയും കണ്ടുമുട്ടി. മോഹൻലാൽ സാറിന്റെ ആദ്യ വാക്കുകൾ, 'കുടുംബത്തിലേക്ക് സ്വാഗതം' എന്നതായിരുന്നു" - ശ്രദ്ധ ശ്രീനാഥ് ട്വിറ്ററിൽ കുറിച്ചു.

‘യു ടേൺ’, ‘വിക്രം വേദ’, ‘ജേഴ്സി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ആസിഫ് അലി ചിത്രം കോഹിനൂറിന് ശേഷം
വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ആറാട്ട്'. അഞ്ച് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന താരത്തിൻറെ ലോക്ക് ഡൗണിനുശേഷമുള്ള ആദ്യ ചിത്രം കൂടിയാണിത്. ഐ‌എ‌എസ് ഉദ്യോഗസ്ഥയായാണ് ശ്രദ്ധ ഈ സിനിമയിൽ അഭിനയിക്കുന്നത്. തൻറെ കരിയറിലെ മികച്ച സമയത്തിലൂടെ കടന്നുപോകുകയാണ് ശ്രദ്ധ.

60 ദിവസത്തെ ഷെഡ്യൂൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. 2021 ഓണം റിലീസ് ആയിരിക്കും ചിത്രം.

മോഹൻലാൽ - എം.ജി ശ്രീകുമാർ ടീം ഈ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. സംഗീത സംവിധായകൻ രാഹുൽ രാജാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് എം ജി ശ്രീകുമാറും രാഹുലും ഒന്നിക്കുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മോഹൻലാലിന്റെ ചിത്രങ്ങൾക്കായി നിരവധി ബ്ലോക്ക്ബസ്റ്റർ ഗാനങ്ങൾ ശ്രീകുമാർ ആലപിച്ചിട്ടുണ്ട്. ആരാധകർക്കും സംഗീത പ്രേമികൾക്കും ഈ കൂട്ടുകെട്ടിൽ നിന്ന് മറ്റൊരു ഹിറ്റ് ഗാനവും കൂടി പ്രതീക്ഷിക്കാം.

ആറാട്ട് ഇക്കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം ആക്ഷൻ - കോമഡി മാസ് മസാല എന്റർടെയ്‌നറാണ്. സായികുമാർ, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവരാണ് ആറാട്ടിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :