'അച്ഛന്റെയും മകന്റെയും സിനിമകള്‍ സിനിമാമേഖലയെ തന്നെ തിരിച്ചുപിടിക്കുന്നു';ഹൃദയം നിര്‍മ്മാതാവ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (09:04 IST)

ഒരേസമയം തിയേറ്ററുകളില്‍ മോഹന്‍ലാലിനെയും മകന്‍ പ്രണവിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ഹൃദയം നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം.

തിയറ്ററുകള്‍ പ്രതിസന്ധിയിലായ സമയത്ത് ഹൃദയം റിലീസ് ചെയ്തു തൊട്ട് പിന്നാലെ ലാലേട്ടന്റെ പടവും തിയറ്ററില്‍ വരുന്നു.അങ്ങനെ അച്ഛന്റെയും മകന്റെയും സിനിമകള്‍ സിനിമാമേഖലയെ തന്നെ തിരിച്ചുപിടിക്കുന്നതു സന്തോഷമുള്ള കാര്യമല്ലേ എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.

18 ന് ബിഗ് സ്‌ക്രീനില്‍ എത്തുന്ന ആറാട്ടും നാല് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രദര്‍ശനം തുടരുന്ന ഹൃദയവും ഒരുമിച്ച് തിയറ്ററില്‍ ഉണ്ടാകും. ഇരുവരും ഒന്നിച്ച മരക്കാര്‍ ആയിരുന്നു ഒടുവില്‍ റിലീസ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :