'രണ്ട് ചിത്രങ്ങള്‍ തമ്മില്‍13 വര്‍ഷത്തെ വ്യത്യാസം'; മാറ്റമില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഫര്‍ഹാന്‍ ഫാസില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 മെയ് 2021 (11:24 IST)

മോഹന്‍ലാല്‍-ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമയ്ക്കപ്പുറം ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല സൗഹൃദമുണ്ട്. ഓരോ തവണ അല്ല ലാലിനെ കാണുമ്പോഴും തന്റെ ആവേശത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് ഫാസിലിന്റെ മകന്‍ ഫര്‍ഹാന്‍ പറയുന്നത്. 13 വര്‍ഷത്തെ ഇടവേളയില്‍ എടുത്ത രണ്ട് ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് മോഹന്‍ലാലിന് നടന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

'രണ്ട് ചിത്രങ്ങള്‍ തമ്മില്‍13 വര്‍ഷത്തെ വ്യത്യാസം, പക്ഷെ ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴുള്ള ആവേശം അതേപടി തുടരുന്നു.
ജന്മദിനാശംസകള്‍ ലാലേട്ടാ'- ഫര്‍ഹാന്‍ ഫാസില്‍ കുറിച്ചു

ഇത്തവണത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം ചെന്നൈയിലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചെറിയ ആഘോഷത്തിന്റെ ഭാഗമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :