പ്രണവിന് ചാലു ചേട്ടന്‍, മോഹന്‍ലാലിന്റെ ആശംസകള്‍ക്ക് മാത്രം മറുപടി നല്‍കി ദുല്‍ഖര്‍ സല്‍മാന്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ജൂലൈ 2021 (17:10 IST)

മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസകള്‍ക്ക് മാത്രം മറുപടി നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. സിനിമാതാരങ്ങളും ആരാധകരും മത്സരിച്ചായിരുന്നു നടന് ആശംസകള്‍ നേര്‍ന്നത്. ഈ ആശംസ പ്രവാഹത്തിനിടെ ദുല്‍ഖര്‍ മറുപടി കൊടുത്തത് മോഹന്‍ലാലിന് മാത്രം.

'വളരെ സ്‌പെഷ്യല്‍ വ്യക്തിക്ക് സ്‌പെഷ്യല്‍ ജന്മദിനാശംസകള്‍.ലോകത്തിലെ എല്ലാ സന്തോഷങ്ങളും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'- മോഹന്‍ലാല്‍ കുറിച്ചു.'ഓ മൈ ഗോഡ്, വളരെയധികം നന്ദി ഈ സ്‌പെഷ്യല്‍ ആശംസകള്‍ക്ക്'- എന്ന് ദുല്‍ഖര്‍ സല്‍മാന്‍ മറുപടി നല്‍കി.

പ്രണവ് മോഹന്‍ലാലും തന്റെ ചാലു ചേട്ടന് ആശംസകള്‍ നേര്‍ന്നു. 'ജന്മദിനാശംസകള്‍ ചാലു ചേട്ടാ നിങ്ങള്‍ക്ക് ഒരു മികച്ച വര്‍ഷം മുന്നിലുണ്ടെന്ന് പ്രതീക്ഷിക്കുന്നു'-പ്രണവ് മോഹന്‍ലാല്‍ കുറിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :