1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Model Anjali commits suicide, fans in shock

മോഡല്‍ അഞ്ജലി ജീവനൊടുക്കി, ഞെട്ടലിൽ ആരാധകര്‍

മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Model Anjali
യുവ മോഡല്‍ ആത്മഹത്യ ചെയ്ത നിലയിൽ. ഇരുപത്തിമൂന്നുകാരിയായ അഞ്ജലി വെര്‍മോറ ആണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള മോഡലാണ് അഞ്ജലി. ഗുജറാത്തിലെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയിലാണ് അഞ്ജലിയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
 
സോഷ്യൽ മീഡിയകളിൽ ഏറെ ആരാധകരുള്ള മോഡലാണ് അഞ്ജലി വെര്‍മോറ. സമൂഹമാധ്യമങ്ങളില്‍ സജീവമായ അഞ്ജലിയുടെ  വീഡിയോകൾ വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്യും. അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതുമുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. 
അടുത്ത ലേഖനം
കാതൽ എത്ര കോടി ക്ലബ്ബിൽ കയറി എന്ന് ആരും അന്വേഷിച്ചിട്ടില്ല: കാരണം പറഞ്ഞ് ജഗദീഷ്