1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. miya and luca cute video

മിയയുടെ മകന്‍, അമ്മയുടെ പാട്ട് കേട്ട് ക്യൂട്ട് ചിരിയുമായി ലൂക്ക, വീഡിയോ

മിയ
നടി മിയയുടെ ഇപ്പോഴത്തെ ലോകം മകനൊപ്പമാണ്. ഒന്നാം വിവാഹ വാര്‍ഷികം മകന്‍ ലൂക്കയ്ക്കൊപ്പമായിരുന്നു മിയയും അശ്വിനും ആഘോഷിച്ചത്. നടിയുടെ ഇപ്പോഴത്തെ സന്തോഷത്തിന്റെ കാരണം കുഞ്ഞ് തന്നെയാണ്. അവനുവേണ്ടി പാട്ടു പാടുകയാണ് അമ്മയായ മിയ. അമ്മയുടെ പാട്ട് കേട്ടതും മകന്റെ സന്തോഷവും വീഡിയോയില്‍ കാണാം.
2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്.ഒരു വര്‍ഷം കഴിഞ്ഞു, ഇനിയും ഒരുപാട് പോകാനുണ്ടെന്നായിരുന്നു വിവാഹ വാര്‍ഷിക ദിനത്തില്‍ നടി പറഞ്ഞത്. 
അടുത്ത ലേഖനം
'എന്റെ ഏറ്റവും പ്രിയപ്പെട്ട കോസ്റ്റാര്‍', ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രജീഷ വിജയന്‍