ടോവിനോയ്‌ക്കൊപ്പം ആദ്യമായി കീര്‍ത്തി സുരേഷ്, വാശി ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ജനുവരി 2022 (17:03 IST)

ടോവിനോ തോമസ്-കീര്‍ത്തി സുരേഷ് ചിത്രം വാശി ചിത്രീകരണം പൂര്‍ത്തിയായി.
സംവിധായകന്‍ വിഷ്ണു രാഘവനും കീര്‍ത്തി സുരേഷും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ടോവിനോ. സിനിമ വൈകാതെ തന്നെ നിങ്ങളിലേക്ക് എത്തുമെന്നും നടന്‍ പറഞ്ഞു.

നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റോബി രാജ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :