ചെങ്കല്‍ ചൂളയിലെ മിടുക്കന്മാരുടെ പിറന്നാള്‍ സമ്മാനം, വീഡിയോ ഇഷ്ടമായെന്ന് സൂര്യ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ജൂലൈ 2021 (17:16 IST)
സൂര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി തയ്യാറാക്കിയ ഡാന്‍സ് വീഡിയോ
സോഷ്യല്‍ മീഡിയയിലെങ്ങും വൈറലായി മാറിയിരുന്നു. ചെങ്കല്‍ ചൂളയിലെ മിടുക്കന്മാരുടെ വീഡിയോ ഒടുവില്‍ സൂര്യയുടെ അടുത്തും എത്തി. ഇപ്പോളിതാ വീഡിയോ തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് സൂര്യ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ്.
മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഒരു വീഡിയോ അയന്‍ എന്ന സൂര്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലേത് ആയിരുന്നു.നേരത്തെ അയന്‍ സിനിമയിലെ തന്നെ ആക്ഷന്‍ രംഗങ്ങളും ഇതേപോലെ കുട്ടികള്‍ ചിത്രീകരിച്ചിരുന്നു. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ സൂര്യ ആരാധകരാണ് വീഡിയോയ്ക്ക് പിന്നില്‍ ഉള്ളത്.

2009 ഏപ്രില്‍ മൂന്നിനായിരുന്നു അയന്‍ റിലീസ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :