ഉണ്ണി മുകുന്ദന്റെ മേപ്പടിയാനില്‍ നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും, ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (09:25 IST)


മേപ്പടിയാന്‍ റിലീസിന് ഒരുങ്ങുന്നു. ജനുവരി 14ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് എത്തുന്ന ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും.

ചെറിയ വേഷമാണെങ്കിലും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.ലൊക്കേഷന്‍ ചിത്രങ്ങളും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :