'മേപ്പടിയാന്‍' എന്താണ് പറയുന്നത് എന്നറിയാന്‍ സിനിമ കാണണം;വ്യാജ പ്രചരണങ്ങളില്‍ മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജനുവരി 2022 (14:04 IST)

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്. സിനിമയ്‌ക്കെതിരെ വ്യാജ പ്രചരണങ്ങളില്‍ മറുപടി നല്‍കി ഉണ്ണി തന്നെ രംഗത്തെത്തി.

'ഇവിടെ എല്ലാം വളരെ വ്യക്തമാണ്. മേപ്പടിയാന്‍ പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷേ ഇത്തരം ചില തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് സിനിമ എന്താണ് പറയുന്നത് എന്നറിയാന്‍ എല്ലാവരും 'മേപ്പടിയാന്‍' കാണണം'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :