'മേപ്പടിയാന്‍' യഥാര്‍ത്ഥ സംഭവ കഥ, ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രത്തെക്കുറിച്ച്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (10:43 IST)

'മേപ്പടിയാന്‍' റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍. ജനുവരി 14ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മേപ്പടിയാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.പൂഞ്ഞാറിലുളള ഓട്ടോമൊബൈല്‍ മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണന്‍ (ഉണ്ണി മുകുന്ദന്‍) എന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ എങ്ങനെ അയാള്‍ തരണം ചെയ്യുന്നു എന്നതാണ് സിനിമ പറയുന്നത്.
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :