അര്‍ജുന്‍ അശോകന്റെ മെമ്പര്‍ രമേശനും തീയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 5 നവം‌ബര്‍ 2021 (10:35 IST)


റിലീസിനൊരുങ്ങി അര്‍ജുന്‍ അശോകന്‍ ചിത്രം മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്.മെമ്പര്‍ രമേശന്‍മെമ്പര്‍ രമേശനായി അര്‍ജുന്‍ അശോകന്‍ എത്തുന്ന ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ ആണ്. ലഡു' ഫെയിം ഗായത്രി അശോക്കാണ് നായിക. ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

വൈകാതെ തന്നെ തിയേറ്ററുകളിലേക്ക് സിനിമ എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എബി ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബന്‍, മോളി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എല്‍ദോ ഐസക് ചായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :